അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ന്ന കെ.​സു​ധാ​ക​ര​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സു​ധാ​ക​ര​ന് ക്ഷ​ണം ല​ഭി​ച്ച​ത്. എ​ന്നാ​ൽ ക്ഷ​ണം കെ.​സു​ധാ​ക​ര​ൻ നി​ര​സി​ച്ചെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഡ​ൽ​ഹി​യി​ൽ ഹൈ​ക്ക​മാ​ൻ‌​ഡു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ സു​ധാ​ക​ര​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

അ​നു​ന​യ ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ട്

മാർച്ച്13 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സു​ധാ​ക​ര​ന് ക്ഷ​ണം ല​ഭി​ച്ച​ത്. ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കാ​നി​രു​ന്ന സു​ധാ​ക​ര​ൻ ശ​നി​യാ​ഴ്‌​ച രാ​വി​ലെ​യോ​ടെ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.രാ​ഹു​ൽ​ഗാ​ന്ധി​യെ ക​ണ്ടാ​ലും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്ന​താ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ന്ന​തി​ൽ നി​ന്ന് സു​ധാ​ക​ര​നെ പി​ന്തി​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ നേ​രി​ട്ട് ഇ​ട​പെ​ട്ട് അ​നു​ന​യ ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →