തിരുവനന്തപുരം: ജി. സുധാകരൻ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപനം നടത്തിയത് പുനരാലോചിക്കുന്നതാണ് സുധാകരനും പാർട്ടിക്കും നല്ലതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മത്സരം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലാണ് അദ്ദേഹം ഇന്നലെ (മാർച്ച് 12) മാധ്യമങ്ങളോട് സംസാരിച്ചതെന്നും എം.എ. ബേബി പറഞ്ഞു.
പാർട്ടിയിൽനിന്നും പാർട്ടിക്കാരിൽനിന്നും നേരിട്ട അവഗണന
നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നു. പാർട്ടിയിൽനിന്നും പാർട്ടിക്കാരിൽനിന്നും നേരിട്ട അവഗണന, ബ്രാഞ്ചിൽപോലും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം തുടങ്ങിയ ദുരനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വതന്ത്രനായി മത്സരിക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും ആരെങ്കിലും പിന്തുണ വാഗ്ദാനം ചെയ്താൽ പിന്തുണയുടെ സ്വഭാവം നോക്കി സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
