കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം : ദേ​​​ശീ​​​യ​​​പാ​​​ത സ​​​മാ​​​ന്ത​​​ര ഉ​​​ദ്ഘാ​​​ട​​​ന​​​പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി സി​​​പി​​​എം

കാ​​​സ​​​ര്‍​ഗോ​​​ഡ്: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ച് ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി സ​​​മാ​​​ന്ത​​​ര ഉ​​​ദ്ഘാ​​​ട​​​ന​​​പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സി​​​പി​​​എം. ത​​​ല​​​പ്പാ​​​ടി-​ ചെ​​​ങ്ക​​​ള ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ നു​​​ള്ളി​​​പ്പാ​​​ടി​​​യി​​​ല്‍ സി.​​​എ​​​ച്ച്.​ കു​​​ഞ്ഞ​​​മ്പു എം​​​എ​​​ല്‍​എ നാ​​​ട​​​മു​​​റി​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ ച​​​ട​​​ങ്ങി​​​ല്‍നി​​​ന്ന് ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​ര്‍ നേ​​​ര​​​ത്തേയാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ മ​​​ര്യാ​​​ദയുടെ ലം​​​ഘ​​​ന​​​ത്തി​​​ന് കേ​​​ര​​​ളം മ​​​റു​​​പ​​​ടി ന​​​ല്‍​കും

ബി​​​ജെ​​​പി​​​യു​​​ടെ നാ​​​ലാ​​​ള്‍ ചേ​​​ര്‍​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യേ​​​ണ്ട പ​​​ദ്ധ​​​തി​​​യ​​​ല്ല ദേ​​​ശീ​​​യ​​​പാ​​​ത​​​യെ​​​ന്ന് എം​​​എ​​​ല്‍​എ പ​​​റ​​​ഞ്ഞു.സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ദേ​​​ശീ​​​യ​​​പാ​​​ത നി​​​ര്‍​മി​​ച്ച​​​ത്. 6,000 കോ​​​ടി രൂ​​​പ​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നു ന​​​ല്‍​കി​​​യ​​​ത്. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി​​​യെ ക്ഷ​​​ണി​​​ക്കാ​​​ത്ത ജ​​​നാ​​​ധി​​​പ​​​ത്യ​​​ മ​​​ര്യാ​​​ദയുടെ ലം​​​ഘ​​​ന​​​ത്തി​​​ന് കേ​​​ര​​​ളം മ​​​റു​​​പ​​​ടി ന​​​ല്‍​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →