സം​​​സ്ഥാ​​​ന​​​ത്ത് റ​​​വ​​​ന്യു​​​വ​​​കു​​​പ്പ് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച ഡി​​​ജി​​​റ്റ​​​ൽ കാ​​​ർ​​​ഡു​​​ക​​​ൾ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 170 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ വിതരണം ചെയ്യും

കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന​​​ത്ത് റ​​​വ​​​ന്യു​​​വ​​​കു​​​പ്പ് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച ഡി​​​ജി​​​റ്റ​​​ൽ കാ​​​ർ​​​ഡു​​​ക​​​ൾ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 170 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ മാ​​​ത്രം. ഭൂ​​​സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ഒ​​​റ്റ കു​​​ട​​​ക്കീ​​​ഴി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നുദ്ദേശിച്ചുളളതാണ് ഡി​​​ജി​​​റ്റ​​​ൽ കാ​​​ർ​​​ഡു​​​ക​​​ൾ. ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​ണ് റ​​​വ​​​ന്യു​​​കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 170 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്.

ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ റ​​​വ​​​ന്യു കാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കും

300 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. ര​​​ണ്ട് മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് റ​​​വ​​​ന്യു​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്ത് മൊ​​​ത്തം 1666 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി 27 ല​​​ക്ഷം ഹെ​​​ക്ട​​​ർ റ​​​വ​​​ന്യു​​​ഭൂ​​​മി​​​യാ​​​ണു​​​ള്ള​​​ത്. മു​​​ഴു​​​വ​​​ൻ ഇ​​​ട​​​ങ്ങ​​​ളി​​​ലെ​​​യും ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് റ​​​വ​​​ന്യു​​​അ​​​ധി​​​കൃ​​​ത​​​ർ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ ഡി​​​ജി​​​റ്റ​​​ൽ റീ​​​സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ഇ​​​ട​​​ങ്ങ​​​ളി​​​ൽ റ​​​വ​​​ന്യു കാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് റ​​​വ​​​ന്യു​​​മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ വ​​​ഴി സം​​​സ്ഥാ​​​ന​​​ത്തെ 10 ല​​​ക്ഷം ഹെ​​​ക്ട​​​റി​​​ല​​​ധി​​​കം ഇ​​​തു​​​വ​​​രെ അ​​​ള​​​ന്നു​​​തി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും കാർഡിൽ ല​​​ഭ്യ​​​മാ​​​കും.

ആ​​​ധാ​​​ർ കാ​​​ർ​​​ഡ് മാ​​​തൃ​​​ക​​​യി​​​ൽ ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഭൂ​​​മി​​​യു​​​ടെ സ​​​മ​​​ഗ്ര​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഡി​​​ജി​​​റ്റ​​​ൽ കാ​​​ർ​​​ഡി​​​ൽ ല​​​ഭ്യ​​​മാ​​​കും. കാ​​​ർ​​​ഡി​​​ന് 10 അ​​​ക്ക​​​മു​​​ള്ള ന​​​മ്പ​​​ർ ഉ​​​ണ്ടാ​​​കും. കാ​​​ർ​​​ഡി​​​ൽ ഭൂ​​​വു​​​ട​​​മ​​​യ്ക്ക് ത​​​ന്‍റെ ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കും.ഭൂ​​​മി​​​യു​​​ടെ ഇ​​​നം, ത​​​രം, കൃ​​​ത്യ​​​മാ​​​യ വി​​​സ്തീ​​​ർ​​​ണം എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കും. ക​​​ര​​​മ​​​ട​​​ച്ച​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. ഭൂ​​​മി​​​യി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​വ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. ബ്ലോ​​​ക്ക് ചെ​​​യി​​​ൻ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യാ​​​ണ് കാ​​​ർ​​​ഡി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി​​​രി​​​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →