അയ്യായിരം രൂപ കൈക്കൂലി വാങ്ങവെ ജിയോളജി ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി

തിരുവനന്തപുരം | കെട്ടിട നിര്‍മാണത്തിന് മണ്ണ് മാറ്റുന്നതിനായി പാസ്സ് അനുവദിക്കുന്നതിന് അയ്യായിരം രൂപ കൈക്കൂലി വാങ്ങവെ ജിയോളജി ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് & ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസാണ് പിടിയിലായത് .ടിപ്പര്‍ ലോറി ഉടമയുടെ പരാതിയിലാണ് നടപടി.

കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ 50,000 രൂപകൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയുടെ വസ്തുവില്‍ നിന്നും കെട്ടിടം നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യാനുള്ള കരാര്‍, ടിപ്പര്‍ ലോറി ഉടമായ പരാതിക്കാരന്‍ ഏറ്റെടുത്തിരുന്നു. മണ്ണ് നീക്കം ചെയ്യുന്നതിനായി ഉടമ തിരുവനന്തപുരം ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസില്‍ അപേക്ഷ നല്‍കുകയും ചെയ്തു. പാസ് അനുവദിച്ചു കിട്ടാതായതോടെ പരാതിക്കാരന്‍ ജില്ലാ ഓഫീസില്‍ നേരിട്ട് പോയി അന്വേഷിച്ചു. അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യന്‍ ജോസ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ 50,000 രൂപകൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 40,000 രൂപ മറ്റ് ഉദ്യോഗസ്ഥര്‍ക്കും 10,000 രൂപ തനിക്കുള്ളതാണെന്നുമാണ് ക്രിസ്റ്റ്യന്‍ ജോസ് പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →