നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ തുരത്തി സൈന്യം: വെടിവയ്പ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ | ജമ്മു കശമീരില്‍ രജൗരി സെക്ടറിലെ ജാംഗര്‍-നൗഷേര മേഖലയിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ തുരത്തി സൈന്യം. ഇതേ തുടര്‍ന്നുണ്ടായ സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. മാർച്ച് 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.

രണ്ട് ഭീകരരാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്

തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് ഭീകരരാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു ഭീകരനായി മേഖലയില്‍ തെരച്ചില്‍ തുടരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →