റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ എസ് ആര്‍ ടി സി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

March 10, 2026 - 6:01 am

വയനാട് | മാനന്തവാടിയില്‍ കെ എസ് ആര്‍ ടി സി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചവരിലൊരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം സംഭവിച്ചത്എങ്ങനെയെന്ന് വ്യക്തമായിട്ടില്ല

കോഴിക്കോട്-മാനന്തവാടി റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടം സംഭവിച്ചത്എങ്ങനെയാണെന്ന കാര്യം വ്യക്തമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *