ന​ഷ്‌​ടം സ​ഹി​ച്ച് എന്തിന് കെ​എ​സ്ആ​ർ​ടി​സി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി സു​പ്രീം​കോ​ട​തി. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ സീ​നി​യോ​റി​ട്ടി അ​ട​ക്കം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കു​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി​യി​ൽ​നി​ന്ന് വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​റാ​യി 2024ൽ ​വി​ര​മി​ച്ച പ്ര​ദീ​പ് നാ​യ​ർ എ​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.ന​ഷ്‌​ടം സ​ഹി​ച്ച് എന്തിന് കെ​എ​സ്ആ​ർ​ടി​സി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ട​യി​ൽ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു.ഇ​തേ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​നം എ​ങ്ങ​നെ ന​ഷ്‌​ടം നേ​രി​ടു​ന്നു​വെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ന​ഷ്‌​ട​ത്തി​ലാ​ണെ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

എ​ന്നാ​ൽ ലാ​ഭം മാ​ത്രം നോ​ക്കി​യ​ല്ല ക​ള​ക്്ഷ​ൻ കു​റ​ഞ്ഞ റൂ​ട്ടു​ക​ളി​ൽ പൊ​തു​ജ​ന താത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബ​സ് ഓ​ടു​ന്നു​ണ്ടെ​ന്ന് കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.അ​തേ​സ​മ​യം, ന​ഷ്‌​ട​ത്തി​ലാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നി​ല്ലെ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.പെ​ൻ​ഷ​ൻ നേ​ടി​യ 41,355 ജീ​വ​ന​ക്കാ​ർ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും 16000 കോ​ടി​യു​ടെ ബാ​ധ്യ​ത​യ്ക്കു പു​റ​മെ പ്ര​തി​വ​ർ​ഷം 1500 കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ടം ഉ​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​കു​ന്ന​ത് എ​ന്നു​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ വാ​ദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →