ആലുവ: വന്ദേഭാരത് എക്സ്പ്രസിനു നേരെ ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയിൽ ഉണ്ടായ കല്ലേറിൽ ട്രെയിനിന്റെ ഒമ്പതാമത്തെ കോച്ചിലെ ചില്ലിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരിക്കില്ല. മാർച്ച് 7 ശനിയാഴ്ച രാത്രി എട്ടിനും ഒന്പതിനും ഇടയിൽ തിരുവനന്തപുരത്തുനിന്ന് കാസർഗോട്ടേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയായിരുന്നു അക്രമം.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ തുടർന്ന് റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയുന്നതിനായി അങ്കമാലി- ആലുവ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
