ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​കർക്ക് ക്ഷീ​​​ര​​​സാ​​​ന്ത്വ​​​നം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​കാൻ അവസരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ​​​യും മി​​​ൽ​​​മ​​​യു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ക്ഷീ​​​ര​​​സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ വ​​​രു​​​ന്ന സ​​​മ​​​ഗ്ര ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യാ​​​യ ക്ഷീ​​​ര​​​സാ​​​ന്ത്വ​​​നം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​കാം. പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​കു​​​ന്ന ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ്രീ​​​മി​​​യം തു​​​ക​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം സ​​​ബ്സി​​​ഡി ല​​​ഭി​​​ക്കും. https://app.ksheeras anthwanam.co.in/ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ മാ​​​ർ​​​ച്ച് 10 ന​​​കം അം​​​ഗ​​​ങ്ങ​​​ളാ​​​കാ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ പ​​​രി​​​ര​​​ക്ഷ

പ​​​ദ്ധ​​​തി​​​യി​​​ൽ ആ​​​രോ​​​ഗ്യസു​​​ര​​​ക്ഷ, അ​​​പ​​​ക​​​ടസു​​​ര​​​ക്ഷ, ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കു​​​ന്നു. ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷ പ​​​ദ്ധ​​​തി​​​യി​​​ൽ 80 വ​​​യ​​​സ്‌​​​ വ​​​രെ​​​യു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് യാ​​​തൊ​​​രു ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും കൂ​​​ടാ​​​തെ അം​​​ഗ​​​ങ്ങ​​​ളാ​​​കാം. ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ പ​​​രി​​​ര​​​ക്ഷ​​​യും നി​​​ല​​​വി​​​ലെ അ​​​സു​​​ഖ​​​ങ്ങ​​​ൾ​​​ക്ക് 50,000 രൂ​​​പ വ​​​രെ​​​യു​​​ള്ള പ​​​രി​​​ര​​​ക്ഷ​​​യും ല​​​ഭി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കാഷ്‌ലെസ്‌ ചി​​​കി​​​ത്സാ സൗ​​​ക​​​ര്യ​​​വും മ​​​റ്റ് അം​​​ഗീ​​​കൃ​​​ത ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യ്ക്ക് റീ-​​​ഇം​​​ബേ​​​ഴ്സ്മെ​​​ന്‍റ് സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.

ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യോ കേ​​​ര​​​ള ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ടുക

ആ​​​ശു​​​പ​​​ത്രി ചി​​​കി​​​ത്സ​​​യ്ക്കു​​​ മു​​​മ്പും ശേ​​​ഷ​​​വും അ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ണ്ടാ​​​കു​​​ന്ന ചെ​​​ല​​​വു​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം 30, 60 ദി​​​വ​​​സ​​​ത്തേ​​​ക്ക് ല​​​ഭി​​​ക്കും. പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​കാ​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാ​​​നു​​​മാ​​​യി തൊ​​​ട്ട​​​ടു​​​ത്ത ക്ഷീ​​​ര​​​വി​​​ക​​​സ​​​ന യൂ​​​ണി​​​റ്റ് ഓ​​​ഫീ​​​സു​​​മാ​​​യോ ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യോ കേ​​​ര​​​ള ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Tags : Dairy farmers Milk Comfort Insurance Scheme join

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →