ഇ​സ്ര​യേ​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്

ടെ​ൽ അ​വീ​വ്: ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തീ​വ്ര​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്ര​യേ​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി ഐ​ഡി​എ​ഫ് ഹോം ​ഫ്ര​ണ്ട് ക​മാ​ൻ​ഡ്. മാർച്ച് 5 വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി മു​ത​ൽ രാ​ജ്യം നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​രു​ത്തു​മെ​ന്ന്സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു.

സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളു​ടെ ല​ഭ്യ​ത​യ്ക്ക് വി​ധേ​യ​മാ​യി​രി​ക്കും.

സു​ര​ക്ഷി​ത​മാ​യ മു​റി​ക​ളോ ബ​ങ്ക​റു​ക​ളോ ഉ​ള്ള തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ജോ​ലി പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. സൈ​റ​ൺ മു​ഴ​ങ്ങി​യാ​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​ഭ​യ​സ്ഥാ​ന​ത്ത് എ​ത്താ​ൻ ക​ഴി​യു​ന്ന ഇ​ട​ങ്ങ​ൾ​ക്കാ​യി​രി​ക്കും ഈ ​അ​നു​മ​തി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും 50 പേ​ർ വ​രെ പ​ങ്കെ​ടു​ക്കു​ന്ന ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തും സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളു​ടെ ല​ഭ്യ​ത​യ്ക്ക് വി​ധേ​യ​മാ​യി​രി​ക്കും.

സ്കൂ​ളു​ക​ൾ, കോ​ളേ​ജു​ക​ൾ, ന​ഴ്സ​റി​ക​ൾ എ​ന്നി​വ ഉ​ട​ൻ തു​റ​ക്കില്ല

രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സ്കൂ​ളു​ക​ൾ, കോ​ളേ​ജു​ക​ൾ, ന​ഴ്സ​റി​ക​ൾ എ​ന്നി​വ ഉ​ട​ൻ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും ബീ​ച്ചു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​തെ തു​ട​രും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →