ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍

ആലപ്പുഴ| പാര്‍ട്ടി അംഗത്വം പുതുക്കാത്തതില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്.

ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കും

എന്നാല്‍ ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തന്നെ കളിയാക്കി ചിരിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും കുറിപ്പില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →