ആ​​​റ​​​ളം ഫാ​​​മി​​​ലെ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം : സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍ശ​​​നം

കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ആ​​​റ​​​ളം ഫാ​​​മി​​​ൽ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട ഒ​​​രാ​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍ശ​​​നം. ആ​​​റ​​​ളം ഫാ​​​മി​​​ലും പ​​​രി​​​സ​​​ര​​​ത്തും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. ആ​​​റ​​​ളം ഫാ​​​മി​​​ല്‍ ആ​​​വ​​​ര്‍ത്തി​​​ച്ചു​​​ള്ള കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ചെ​​​റു​​​ക്കു​​​ന്ന​​​തി​​​ന് എ​​​ന്തെ​​​ങ്കി​​​ലും ക​​​ര്‍മ​​​പ​​​ദ്ധ​​​തി ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, ജോ​​​ബി​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ചോ​​​ദി​​​ച്ചു.

ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് കോടതി

കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ലം പ്ര​​​കാ​​​രം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് ക​​​രു​​​തു​​​ന്ന ആ​​​ന​​​യെ ക​​​ണ്ടെ​​​ത്താ​​​ന്‍ റാ​​​പ്പി​​​ഡ് റ​​​സ്‌​​​പോ​​​ണ്‍സ് ടീ​​​മി​​​ന് നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ആ​​​റ​​​ളം വ​​​ന്യ​​​ജീ​​​വി ഡി​​​വി​​​ഷ​​​നി​​​ലെ നൈ​​​റ്റ് പ​​​ട്രോ​​​ളിം​​​ഗ് സം​​​ഘ​​​ത്തി​​​ന് പ്ര​​​ദേ​​​ശ​​​ത്തെ ക​​​ന​​​ത്ത മൂ​​​ട​​​ല്‍മ​​​ഞ്ഞ് കാ​​​ര​​​ണം ആ​​​ന​​​യെ ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ല. ആ​​​റ​​​ളം ഫാ​​​മി​​​ലെ ടി​​​ആ​​​ര്‍ഡി​​​എം പ്ര​​​ദേ​​​ശ​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ ദു​​​ര്‍ബ​​​ല​​​ത​​​യെ​​​യും മേ​​​ഖ​​​ല​​​യി​​​ലെ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​യും ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

ഹ​​​ര്‍ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന മാ​​​ര്‍ച്ച് ര​​​ണ്ടി​​​ന് വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ന്‍സി​​​ലൂ​​​ടെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ര്‍ഗ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി, ചീ​​​ഫ് വൈ​​​ല്‍ഡ്‌ ലൈ​​​ഫ് വാ​​​ര്‍ഡ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ നി​​​ര്‍ബ​​​ന്ധ​​​മാ​​​യും ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →