ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ലം​​​ഘ​​​നമെന്ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​തം, ജാ​​​തി, ഭാ​​​ഷ, പ്ര​​​ദേ​​​ശം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ ല​​​ക്ഷ്യംവ​​​ച്ചു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് സുപ്രീം കോടതി. പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ, കാ​​​ർ​​​ട്ടൂ​​​ണു​​​ക​​​ൾ, ദൃ​​​ശ്യ​​​ക​​​ല എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ഉ​​​ജ്ജ​​​ൽ ഭു​​​യാ​​​ൻ, ബി.​​​വി. നാ​​​ഗ​​​ര​​​ത്ന എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. സ​​​ർ​​​ക്കാ​​​രോ സ​​​ർ​​​ക്കാ​​​രി​​​ത​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തു​​​ന്ന​​​ത് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

‘അ​​​തേ​​​സ​​​മ​​​യം അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും കോ​​​ട​​​തി

നെ​​​റ്റ്ഫ്ലി​​​ക്സി​​​ൽ റി​​​ലീ​​​സ് ചെ​​​യ്ത ‘ഘൂ​​​ഷ്ഖോ​​​ർ പാ​​​ണ്ഡ​​​ത്’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ പേ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. സി​​​നി​​​മ​​​യു​​​ടെ പേ​​​ര് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​യാ​​​റാ​​​യ​​​തോ​​​ടെ അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ത്ത​​​ര​​​വു​​​ക​​​ളൊ​​​ന്നും പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. സി​​​നി​​​മ​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ലാ​​​പ​​​ര​​​മാ​​​യ ആ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഒ​​​രു പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ചി​​​ല​​​ർ അ​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്നു എ​​​ന്ന​​​തു​​​കൊ​​​ണ്ടു മാ​​​ത്രം അ​​​വ​​​യെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് ഭു​​​യാ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

‘സാ​​​ഹോ​​​ദ​​​ര്യം’ സു​​​പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു

രാ​​​ജ്യ​​​ത്തു സാ​​​ഹോ​​​ദ​​​ര്യം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ശി​​​ല്പി​​​യു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ട് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​നല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണു സാ​​​ഹോ​​​ദ​​​ര്യം. രാ​​​ജ്യ​​​ത്തു സ​​​മ​​​ത്വം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​നും സ​​​മൂ​​​ഹ​​​ത്തി​​​ൽ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ യോ​​​ജി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ‘സാ​​​ഹോ​​​ദ​​​ര്യം’ സു​​​പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു. ജാ​​​തി​​​വി​​​വേ​​​ച​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ഇ​​​ല്ലാ​​​താ​​​ക്കാ​​​നും പ​​​ര​​​സ്പ​​​ര ഐ​​​ക്യം വ​​​ള​​​ർ​​​ത്താ​​​നു​​​മാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​മു​​​ഖ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ശി​​​ല്പി ഡോ. ​​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​ർ സാ​​​ഹോ​​​ദ​​​ര്യം എ​​​ന്ന പ​​​ദം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത​​​തെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →