രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം : മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം | വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.

പ്രാഥമിക പരിശോധനയില്‍ തന്നെ സംഭവത്തില്‍ വീഴ്ച കണ്ടെത്തി

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി ഗീത നിര്‍ദേശിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതായി കമ്മീഷന്റെ വാര്‍ത്താ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →