മെ​​​​ട്രോ റെ​​​​യി​​​​ൽ സ്റ്റേഷനുകളിൽ ബെ​​​​വ്കോ മ​​​​ദ്യ​​​​വി​​​​ല്പ​​​​നശാലകൾ തുറക്കുന്നു

.

കൊ​​​​ച്ചി: കൊച്ചി മെട്രോ റെയിൽ സ്റ്റേഷനുകളിൽ ഫെബ്രുവരി 20 ​​​മു​​​​ത​​​​ൽ മ​​​​ദ്യ​​​​വി​​​​ല്പ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി ബെ​​​​വ്കോ അ​​​​ധി​​​​കൃ​​​​ത​​​​ർ. തി​​​​ര​​​​ക്കേ​​​​റി​​​​യ വൈ​​​​റ്റി​​​​ല, തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ വ​​​​ട​​​​ക്കേ​​​​ക്കോ​​​​ട്ട സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് ബി​​​​വ​​​​റേ​​​​ജ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ വി​​​​ല്പ​​​​ന​​​​ശാ​​​​ല തു​​​​റ​​​​ക്കു​​​​ന്ന​​​​ത്.വൈ​​​​റ്റി​​​​ല മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ൽ 4,000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ലാ​​​​ണു ബെ​​​​വ്കോ പ്രീ​​​​മി​​​​യം മ​​​​ദ്യ​​​​വി​​​​ല്പ​​​​ന​​​​ശാ​​​​ല തു​​​​റ​​​​ക്കു​​​​ന്ന​​​​ത്. ഔ​​​​ട്ട്‌​​​​ലെറ്റി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി.

മെ​​​​ട്രോ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലും ഇ​​​​നി മ​​​​ദ്യ​​​​പ​​​​രു​​​​ടെ ശ​​​​ല്യം പ്ര​​​​തീ​​​​ക്ഷി​​​​ക്കാം

മ​​​​ദ്യ​​​​വി​​​​ല്പ​​​​ന​​​​യ്ക്ക് മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ സ്ഥ​​​​ലം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. മ​​​​ദ്യം സു​​​​ല​​​​ഭ​​​​മാ​​​​ക്കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണു മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ലും മ​​​​ദ്യ​​​​ശാ​​​​ല ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ധാ​​​​കൃ​​​​ഷ​​​​ണ​​​​ൻ ക​​​​ട​​​​വു​​​​ങ്ക​​​​ൽ പ​​​​റ​​​​ഞ്ഞു. കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്ക് സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ യാ​​​​ത്രാ​​​​മാ​​​​ർ​​​​ഗ​​​​മാ​​​​ണു മെ​​​​ട്രോ. എ​​​​ന്നാ​​​​ൽ മെ​​​​ട്രോ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലും ഇ​​​​നി മ​​​​ദ്യ​​​​പ​​​​രു​​​​ടെ ശ​​​​ല്യം പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് കെ​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ

മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ള്ള ഏ​​​​രി​​​​യ​​​​ക​​​​ൾ വ്യാ​​​​പാ​​​​ര​​​​ശാ​​​​ല​​​​ക​​​​ൾ​​​​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ന​​​​ൽ​​​​കാ​​​​ൻ നേ​​​​ര​​​​ത്തേ കെ​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് കെ​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. വി​​​​വി​​​​ധ ക​​​​ച്ച​​​​വ​​​​ട​​​​ശാ​​​​ല​​​​ക​​​​ൾ മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ തു​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ മ​​​​ദ്യ​​​​ശാ​​​​ല​​​​യ്ക്കാ​​​​യി മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​ന്‍റെ സ്ഥ​​​​ലം വി​​​​ട്ടു​​​ന​​​​ൽ​​​​കു​​​​ന്ന​​​​ത് ആ​​​​ദ്യ​​​​മാ​​​​ണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →