ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപണം. അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫ് എന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയെന്നാണ് പരാതി.2021 മെയ് അഞ്ചിനാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.
സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിൽ വയറ്റില്‍ കത്രിക കിടക്കുന്നതായി കണ്ടെത്തി
ഇതിനു ശേഷം പതിവായി വയറു വേദന അനുഭവപ്പെട്ടു. വേദനസംഹാരി കഴിച്ചാണ് ഇത്രയും കാലം മുന്നോട്ടു പോയത്. വേദന മാറാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലാണെന്ന് പറഞ്ഞ് മടക്കി അയച്ചുവെന്ന് ഉഷാ ജോസഫ് പറയുന്നു.
പിന്നീട് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്..സംഭവത്തില്‍ പരാതി നല്‍കുമെന്ന് ഉഷയുടെ കുടുംബം വ്യക്തമാക്കി.
. തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍, അവിടെ വച്ച് ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ഭയമാണെന്ന് ഉഷ പ്രതികരിച്ചു.
