പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍സ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ് നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്കു ന​​​ല്‍ക​​​ണ​​​മെ​​​ന്ന് ക​​​ള്ള​​​പ്പ​​​ണ നി​​​രോ​​​ധ​​​ന നി​​​യ​​​മ (പി​​​എം​​​എ​​​ല്‍എ) കോ​​​ട​​​തി

കൊ​​​ച്ചി: എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് (ഇ​​​ഡി) ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ക​​​ണ്ടു​​​കെ​​​ട്ടി​​​യ പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍സ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ 65.07 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ചു ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ ക​​​ള്ള​​​പ്പ​​​ണ നി​​​രോ​​​ധ​​​ന നി​​​യ​​​മ (പി​​​എം​​​എ​​​ല്‍എ) കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍കി. സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച് വ​​​ഞ്ചി​​​ത​​​രാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്കു ന​​​ല്‍ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു.

പി​​​എം​​​എ​​​ല്‍എ കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​പ​​​ടി​​​ക്ക് എ​​​തി​​​ര്‍പ്പി​​​ല്ലെ​​​ന്ന് ഇ​​​ഡി അ​​​റി​​​യി​​​ച്ചു

ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍ദേ​​​ശം പ​​​രി​​​ഗ​​​ണി​​​ച്ച പി​​​എം​​​എ​​​ല്‍എ കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​പ​​​ടി​​​ക്ക് എ​​​തി​​​ര്‍പ്പി​​​ല്ലെ​​​ന്ന് ഇ​​​ഡി അ​​​റി​​​യി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട ആ​​​സ്ഥാ​​​ന​​​മാ​​​യ പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍സ് ലി​​​മി​​​റ്റ​​​ഡ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ 2021ലാ​​​ണ് ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​ത്.മു​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ തോ​​​മ​​​സ് ഡാ​​​നി​​​യേ​​​ല്‍, മ​​​ക​​​ളും മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ റി​​​നു മ​​​റി​​​യം തോ​​​മ​​​സ് എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

ക​​​ണ്ടു​​​കെ​​​ട്ടി​​​യി​​​ട്ടു​​​ള്ള വസ്തുക്കൾ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്കു കൈ​​​മാ​​​റും.

33.20 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും 31.87 കോ​​​ടി​​​യു​​​ടെ ഭൂ​​​സ്വ​​​ത്തു​​​ക്ക​​​ളു​​​മാ​​​ണ് ക​​​ണ്ടു​​​കെ​​​ട്ടി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രി​​​നാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്കു കൈ​​​മാ​​​റും. ബാ​​​നിം​​​ഗ് ഒ​​​ഫ് അ​​​ണ്‍റെഗു​​​ലേ​​​റ്റ​​​ഡ് ഡി​​​പ്പോ​​​സി​​​റ്റ്‌​​​സ് (ബ​​​ഡ്‌​​​സ് ) ആ​​​ക്ട് 2019 പ്ര​​​കാ​​​ര​​​മാ​​​ണ് സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച് അ​​​ര്‍ഹ​​​രാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്ക് കൈ​​​മാ​​​റു​​​ക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →