വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. ഫെബ്രുവരി 16 തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി പ​ല ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി എ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 2024-25 വ​ര്‍​ഷ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

സ്കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി​യാ​ണ് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →