കൊച്ചി : കേരള ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാര്യ സുകന്യ ദേവനും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നുവെന്ന് ആരോപിച്ചുള്ള അടിസ്ഥാന രഹിത പരാതിയ്ക്ക് പിന്നിലെ പരാതിക്കാരന്റെ വ്യക്തി വൈരാഗ്യം സർക്കാർ പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ജഡ്ജിയെ പൊതു സമൂഹത്ത് അപമാനിക്കുവാൻ ആസൂത്രിതമായി പരാതി നൽകിയ ശേഷം പരാതി പരിശോധിക്കുവാൻ കൈമാറിയതായിട്ടുള്ള സർക്കാരിന്റെ മറുപടി കത്തും ഇതിനോടൊപ്പം ജഡ്ജിയെ അധിക്ഷേപിക്കുന്ന കുറിപ്പും കൊച്ചി സ്വദേശിയായ പി കെ സുരേഷ് കുമാർ എന്ന വ്യക്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവത്തിന് പിന്നിലുള്ള ലക്ഷ്യം സർക്കാർ പരിശോധിക്കണമെന്ന് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ജഡ്ജിയെ അധിഷേപിച്ചതിന് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസ് എടുത്തിരുന്നു
കേരള ഹൈക്കോടതിയിൽ കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി കേസ് പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെ പി കെ സുരേഷ് കുമാർ അധിക്ഷേപ പരാമർശം ഫേസ് ബൂക്കിലൂടെ നടത്തിയതിന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കുകയും രണ്ട് ദിവസം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ജഡ്ജിയെ ഫേസ് ബൂക്കിലൂടെ അധിഷേപിച്ചതിന് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിൽ കൊച്ചി സൈബർ ക്രൈം പോലീസും പി കെ സുരേഷ് കുമാറിന് എതിരെ കേസ് എടുത്തിരുന്നു.
ജസ്റ്റീസ് ദേവൻ രാമചന്ദ്രനെ ജഡ്ജി സ്ഥാനത്ത് നിന്ന് ചീഫ് ജസ്റ്റിസ് മാറ്റി നിർത്തണമെന്ന് ഫേസ് ബുക്ക് പരാമർശം
ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ തടവിന് ശിക്ഷ അനുഭവിച്ച ശേഷം ഇത്തരം പ്രവൃത്തി ഇനി ആവർത്തിക്കില്ലെന്ന് സുരേഷ് കുമാർ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഇപ്പോൾ ജഡ്ജിയുടെ ഭാര്യയ്ക്ക് എതിരെ അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച് പരാതി നൽകുവാൻ പി കെ സുരേഷ് കുമാറിനെ പ്രേരിപ്പിച്ചതെന്നും പരാതി നൽകിയ ശേഷം സർക്കാർ പരാതി പരിശോധിക്കുവാൻ കൈമാറിയതോടെ ജഡ്ജി സ്വയം സ്ഥാനത്ത് നിന്ന് മാറി നിൽക്കുകയോ ദേവൻ രാമചന്ദ്രനെ ജഡ്ജി സ്ഥാനത്ത് നിന്ന് ചീഫ് ജസ്റ്റിസ് മാറ്റി നിർത്തുകയോ വേണമെന്ന ഫേസ് ബുക്ക് പരാമർശവുമായാണ് പി കെ സുരേഷ് കുമാർ നിലവിൽ രംഗത്ത് വന്നത്.
ഇതിനെതിരെയാണ് അഡ്വ കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിയെ സമീപിച്ചു
ഇതിനെതിരെയാണ് അഡ്വ കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിയെ സമീപിച്ചിട്ടുള്ളത്. ജുഡീഷ്യറിയെ നയിക്കുന്ന സിറ്റിങ് ജഡ്ജിമാരെ പൊതു സമൂഹത്ത് അപമാനിക്കുന്ന നടപടി ശ്രദ്ധയിൽപെട്ടാൽ ഇന്ത്യയിലെ ഏതൊരു പൗരനും ആയത് ചൂണ്ടികാണിച്ച് പരാതി നൽകുവാൻ നിയമ തടസ്സമില്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്
