വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ

.തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് തോ​ൽ​ക്കു​ന്ന​വ​രെ മ​റ്റു പ​ദ​വി​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പ്ര​ചാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ വേ​ണു​ഗോ​പാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​രു സ്ഥാ​നാ​ർ​ഥി ആ​യാ​ലും പാ​ർ​ട്ടി ജ​യി​പ്പി​ക്കാ​ൻ ഇ​റ​ങ്ങ​ണംമെനന്ും വേണു​ഗോപാൽ പറഞ്ഞു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കും

സ​ച്ചി​ൻ പൈ​ല​റ്റ് അ​ട​ക്ക​മു​ള്ള നി​രീ​ക്ഷ​ക​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ൾ​ക്ക് കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. സീ​റ്റി​ന് വ​ലി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ വേ​ണ്ട. അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →