അലിന്‍ ഷെറിന് സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

പത്തനംതിട്ട | വാഹനാപകടത്തില്‍ മരിച്ച ആലിന്‍ ഷെറിന്‍ എബ്രബാമിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. .സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള യാത്രമൊഴിയും കേന്ദ്രമന്ത്രി സംസ്‌കാര ചടങ്ങില്‍ അറിയിച്ചു..

5 പേര്‍ക്കാണ് പുതുജീവിതം നല്‍കിയാണ് അലിന്‍ യാത്രയായത് .

അലിന്‍ ഷറിന്‍ എബ്രഹാമിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്ക്ജ നപ്രവാഹമായിരുന്നു. .പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായ ആലിന്‍ ഫെബ്രുവരി അഞ്ചിന് ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റാണ് മരണമടഞ്ഞത്. വ്യാഴാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചതിനു പിന്നാലെയാണ് ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്.കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം അറിയിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ മാറി. 5 പേര്‍ക്കാണ് പുതുജീവിതം നല്‍കിയാണ് അലിന്‍ യാത്രയായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →