ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​യ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഫെബ്രുവരി 15 ന് . 10 മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം അ​ഞ്ച് കു​ട്ടി​ക​ൾ​ക്കാ​ണ് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് കോ​ട്ട​യ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ലി​ൻ ഷെ​റി​ന് ക​ഴി​ഞ്ഞ ദി​വ​സം മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ അ​വ​യ​വ​ദാ​ന​ത്തി​ന് സ​മ്മ​തം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ‌​ട്ട​ത്തി​ന് ശേ​ഷം മ​ല്ല​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഫെബ്രുവരി 15ന് രാ​വി​ലെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. വൈ​കി​ട്ട് 3.30ന് ​നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ക്കും.

കു​ട്ടി​യു​ടെ സം​സ്കാ​രം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ​നി​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ എ​ബ്ര​ഹാ​മി​ന്‍റെ​യും ഷെ​റി​ൻ ആ​ൻ ജോ​ണി​ന്‍റെ​യും മ​ക​ളാ​ണ് ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →