കൊച്ചി | വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്..
പരാതിക്കാരിയെ പ്രതി ദേഹോപദ്രവം ഏല്‍പിച്ചതായും പരാതിയുണ്ട്. .
2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ് പ്രതിയ യുവതിയുമായി അടുക്കുന്നതും ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും തട്ടിയെടുത്തതും. ഈ കാലയളവില്‍ പ്രതി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. സ്വര്‍ണവും പണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ പ്രതി ദേഹോപദ്രവം ഏല്‍പിച്ചതായും പരാതിയുണ്ട്.
റെയില്‍വേ ടി.ടി.ആര്‍ ആയി ആള്‍മാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷോര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ്ുണ്ട്.
നേരത്തെ റെയില്‍വേ ടി.ടി.ആര്‍ ആയി ആള്‍മാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷോര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ്ുണ്ട്. ഇയാള്‍ ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് കാലടി പോലീസ് അറിയിച്ചു. .
