മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ

അ​ജ്മി​ർ: രാ​ജ​സ്ഥാ​നി​ലെ അ​ജ്മി​റി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് വാ​രാ​ണ​സി സ്വ​ദേ​ശി അ​ഞ്ജ​ലി സിം​ഗും ഇ​വ​രു​ടെ ലി​വ് ഇ​ൻ പ​ങ്കാ​ളി അ​ക്ലേ​ഷ് ഗു​പ്‌​ത​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. 2026 ഫെബ്രുവരി 10 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

രാ​ത്രി 10 മ​ണി​യോ​ടെ മ​ക​ളു​മാ​യി പു​റ​ത്തു​പോയപ്പോൾ കു​ട്ടി​യെ വ​ഴി​യി​ൽ എ​വി​ടെ​യോ ന​ഷ്ട​പ്പെ​ട്ടെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് .

അ​ന സാ​ഗ​ർ ത​ടാ​ക​ത്തി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട അ​ഞ്ജ​ലി സിം​ഗി​നെ​യും സു​ഹൃ​ത്തി​നെ​യും അ​തു​വ​ഴി വ​ന്ന പ​ട്രോ​ളിം​ഗ് സം​ഘം ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.രാ​ത്രി 10 മ​ണി​യോ​ടെ മ​ക​ളു​മാ​യി പു​റ​ത്തു​പോ​യെ​ന്നും കു​ട്ടി​യെ വ​ഴി​യി​ൽ എ​വി​ടെ​യോ ന​ഷ്ട​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു യു​വ​തി ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →