3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയിലായി

കൊച്ചി: മരട് നഗരസഭയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ സൈജു പിടിയില്‍. 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സൈജു പിടിയിലായത്. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിനായാണ് സൈജു കൈക്കൂലി ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറില്‍ താമസിക്കുന്ന ഒരു യുവതിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്.

വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായാണ് യുവതി നഗരസഭയെ സമീപിച്ചത്. സൈജു സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ സൈജു 2000 രൂപ കൈക്കൂലി വാങ്ങി. കാര്യങ്ങള്‍ ശരിയാക്കാത്തതിനാല്‍ യുവതി വീണ്ടും സമീപച്ചപ്പോള്‍ 3000 രൂപ കൂടി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്നാണ് യുവതി വിജിലന്‍സിനെ സമീപിച്ചത്.

സൈജു വിനെതിരെ പല പരാതികൾ വന്നിരുന്നു.
.
വിജിലന്‍സിന്‍റെ നിര്‍ദേശപ്രകാരം പണം നല്‍കി. ഇതിനിടെ വിജിലന്‍സ് എത്തി കൈക്കൂലി നല്‍കിയ പണം പിടിക്കുകയായിരുന്നു. അതേസമയം, ആറു മാസം മുമ്പാണ് സൈജു മരട് നഗരസഭയില്‍ സ്ഥലം മാറി വന്നത്. ഇതിനിടയില്‍ ഇയാള്‍ക്കെതിരെ പലതവണ പരാതികള്‍ വന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →