ശബരിമല സ്വർണ്ണ കൊളളക്കേസ് അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ പ്രശംസ; കേസ് സി ബി ഐക്ക് വിടണമെന്ന ആവശ്യം തള്ളി

കൊച്ചി | ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവർത്തനത്തെ ഹൈക്കോടതി പ്രശംസിച്ചു. എസ് ഐ ടി അന്വേഷണം അങ്ങേയറ്റം വിശ്വാസയോഗ്യമാണെന്ന് വ്യക്തമാക്കിയ കോടതി, കേസ് സി ബി ഐക്ക് വിടണമെന്ന ആവശ്യം തള്ളി. ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.

നിസ്സാര കാര്യങ്ങൾ ഉന്നയിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് കോടതി നിർദ്ദേശം

സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥരാണ് നിലവിൽ കേസ് അന്വേഷിക്കുന്നതെന്നും കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി കൃത്യമായി അറിയാമെന്നും കോടതി പറഞ്ഞു. നിസ്സാര കാര്യങ്ങൾ ഉന്നയിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഹർജിക്കാർക്ക് കോടതി നിർദ്ദേശം നൽകി.

കേസിൽ മാർച്ചിൽ ഇടക്കാല കുറ്റപത്രം സമർപ്പിക്കാനാണ് എസ് ഐ ടി നീക്കം

അതേസമയം, കേസിൽ ഇനി പുതിയ അറസ്റ്റുകൾ ഉണ്ടായേക്കില്ല എന്നാണ് സൂചന. മതിയായ തെളിവില്ലാത്തതിനാൽ കൂടുതൽ പേരെ പ്രതിചേർക്കുന്ന നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചു. കേസിൽ മാർച്ചിൽ ഇടക്കാല കുറ്റപത്രം സമർപ്പിക്കാനാണ് എസ് ഐ ടി നീക്കം. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവരെ സാക്ഷികളാക്കും. പ്രത്യേക പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം സർക്കാർ അനുമതിയോടെ മാർച്ചിൽ കുറ്റപത്രം സമർപ്പിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →