ലി​ഫ്റ്റി​നു​ള്ളി​ൽ ബ​ലൂ​ണു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേറ്റു

മും​ബൈ: ഗോ​രേ​ഗാ​വി​ൽ കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റി​നു​ള്ളി​ൽ ബ​ലൂ​ണു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട സ​മ​യം ലി​ഫ്റ്റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക്കും ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ലാ​സ്റ്റി​ക് ക​വ​റി​ൽ നി​റ​ച്ച ബ​ലൂ​ണു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ബ​ലൂ​ണു​ക​ളി​ൽ ഏ​ത് ത​രം വാ​ത​ക​മാ​ണ് നി​റ​ച്ചി​രു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.

സ്ത്രീ​യാ​ണ് ലി​ഫ്റ്റി​ലേ​ക്ക് ആ​ദ്യം പ്ര​വേ​ശി​ച്ച​ത്. പി​ന്നാ​ലെ ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​നു​മെ​ത്തി. ഒ​ടു​വി​ലാ​യി ഒ​രു യു​വാ​വ് കൂ​ടി ലി​ഫ്റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴാ​യി​രു​ന്നു ബ​ലൂ​ൺ നി​റ​ച്ച പ്ലാ​സ്റ്റി​ക് ക​വ​ർ അ​ഗ്നി​ഗോ​ള​മാ​യി മാ​റി​യ​ത്. ബ​ലൂ​ണു​ക​ളി​ൽ ഏ​ത് ത​രം വാ​ത​ക​മാ​ണ് നി​റ​ച്ചി​രു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഹീ​ലി​യം വാ​ത​കം ക​ത്തു​ന്ന​ത​ല്ല. എ​ന്നാ​ൽ കു​റ​ഞ്ഞ വി​ല​യി​ൽ ല​ഭി​ക്കു​ന്ന ഹൈ​ഡ്ര​ജ​ൻ അ​തി​വേ​ഗം തീ​പി​ടി​ക്കു​ന്ന​താ​ണ്. ഇ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →