ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​ണം : ഇ​​​ട​​​തുമു​​​ന്ന​​​ണി അം​​​ഗം ജോ​​​ബ് മൈ​​​ക്കി​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഇ​​​ട​​​തുമു​​​ന്ന​​​ണി അം​​​ഗം ജോ​​​ബ് മൈ​​​ക്കി​​​ൾ. സ​​​ബ്മി​​​ഷ​​​നാ​​​യാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി എം​​​എ​​​ൽ​​​എ ഇ​​​ക്കാ​​​ര്യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് ഒ​​​രു കാ​​​ര്യ​​​വും സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി ന​​​ല്കി​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ദു റ​​​ഹ്‌മാ​​​ൻ സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചി​​​ല്ല.

40 ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ൽ 33 എ​​​ണ്ണ​​​വും ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യി മ​​​ന്ത്രി

ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ ന​​​ല്കി​​​യ 40 ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ൽ 33 എ​​​ണ്ണ​​​വും ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യി മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. റ​​​വ​​​ന്യു വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട 47 ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ൽ 14 എ​​​ണ്ണം ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യി ആ​​​ണ് മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ച​​​ത്. 35 വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി 220 ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യെ​​​ന്നു​​​മാ​​​ണ് മ​​​ന്ത്രി സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ന​​​ല്കി​​​യ രേ​​​ഖ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. അ​​​പ്പോ​​​ഴും ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ മാ​​​ത്രം മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഒ​​​രു പ​​​രാ​​​മ​​​ർ​​​ശ​​​വും ന​​​ട​​​ത്തി​​​യി​​​ല്ല.

​​​ശി​​​പാ​​​ർ​​​ശ​​​ക​​​ൾ 36 വ​​​കു​​​പ്പു​​​ക​​​ൾ മു​​​ഖേ​​​നെ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ന​​​ൽകി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ 284 പ്ര​​​ധാ​​​ന ശി​​​പാ​​​ർ​​​ശ​​​ക​​​ളും 45 ഉ​​​പ​​​ശി​​​പാ​​​ർ​​​ശ​​​ക​​​ളു​​​മാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും ഈ ​​​ശി​​​പാ​​​ർ​​​ശ​​​ക​​​ൾ 36 വ​​​കു​​​പ്പു​​​ക​​​ൾ മു​​​ഖേ​​​നെ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്ര സം​​​സ്ഥാ​​​ന നി​​​യ​​​മ​​​ങ്ങ​​​ൾ, ച​​​ട്ട​​​ങ്ങ​​​ൾ, കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യാ​​​ലോ, മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നും സ​​​മ്മ​​​ത​​​പ​​​ത്രം ല​​​ഭ്യ​​​മാ​​​ക്കി​​​യാ​​​ലോ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​വ​​​യും, സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​വു​​​ന്ന പ​​​ക്ഷം അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഫ​​​ണ്ട് വ​​​ക​​​യി​​​രു​​​ത്തു​​​ക​​​യോ ചെ​​​യ്യേ​​​ണ്ട ശി​​​പാ​​​ർ​​​ശ​​​ക​​​ളും മാ​​​ത്ര​​​മാ​​​ണ് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ബാ​​​ക്കി​​​യു​​​ള്ള​​​തെ​​​ന്നാ​​​ണ് മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →