രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തിലുളള രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്(29.01.2026). എല്ലാ മേഖലകളിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന ജനപ്രിയ ബജറ്റ് ആയിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനപ്രിയ ബജറ്റ് ആയിരിക്കും എന്ന ഉറപ്പാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ വളര്‍ച്ച

ഇന്നലെ നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലെന്ന് സൂചിപ്പിക്കുന്നതാണ്. സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനം 9.3 ശതമാനത്തില്‍ നിന്ന് 9.97 ശതമാനമായി ഉയര്‍ന്നു. മൊത്തം വരുമാനം 1,24,861.07 കോടിയായി കൂടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ വളര്‍ച്ച. സംസ്ഥാനത്തിന്റെ തന്നത് വരുമാനം 2.7 ശതമാനം വര്‍ധിച്ചു. കാര്‍ഷിക, മത്സ്യ മേഖലയിലും വളര്‍ച്ചയുണ്ടായി.

കേന്ദ്ര വിഹിതം മുന്‍ വര്‍ഷത്തെക്കാള്‍ 6.15 ശതമാനമായി കുറഞ്ഞെന്നും റിപ്പോർട്ടിൽ

കാര്‍ഷിക മേഖലയിലെ വളര്‍ച്ച 1.25 ശതമാനത്തില്‍ നിന്ന് 2.14 ആയി ഉയര്‍ന്നു. മത്സ്യമേഖല നെഗറ്റീവ് വളര്‍ച്ചയില്‍ നിന്ന് 10.55 ശതമാനം വളര്‍ച്ച നേടി. എന്നാല്‍ കേന്ദ്ര വിഹിതം മുന്‍ വര്‍ഷത്തെക്കാള്‍ 6.15 ശതമാനമായി കുറഞ്ഞെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →