വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ര്‍​ക്ക​ങ്ങ​ളി​ലും സി​വി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: വ​ഖ​ഫ് നി​യ​മം (1995) നി​ല​വി​ലു​ണ്ട് എ​ന്ന​തു​കൊ​ണ്ട് മാ​ത്രം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ര്‍​ക്ക​ങ്ങ​ളി​ലും സി​വി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലു​ക​ള്‍​ക്ക് എ​ല്ലാ​ത്ത​രം ത​ര്‍​ക്ക​ങ്ങ​ളി​ലും അ​മി​ത​മാ​യ അ​ധി​കാ​രം ന​ല്‍​കാ​ന്‍ വ​ഖ​ഫ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 85 അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​സ്റ്റി​സു​മാ​രാ​യ കെ. ​വി​നോ​ദ് ച​ന്ദ്ര​ന്‍, സ​ഞ്ജ​യ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.​വ​ഖ​ഫ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 85 പ്ര​കാ​രം സി​വി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം പൂ​ര്‍​ണ​മാ​യും എ​ടു​ത്തു​ക​ള​യു​ന്നി​ല്ല. നി​യ​മം കൃ​ത്യ​മാ​യി നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​ന് ഇ​ട​പെ​ടാ​ന്‍ അ​ധി​കാ​ര​മു​ള്ളൂ.

ലി​സ്റ്റി​ല്‍ ഇ​ല്ലാ​ത്ത​തോ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​തോ ആ​യ സ്വ​ത്തു​ക്ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ട്രി​ബ്യൂ​ണ​ലി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല.

ഒ​രു സ്വ​ത്ത് വ​ഖ​ഫ് ആ​ണോ അ​ല്ല​യോ എ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ട്രി​ബ്യൂ​ണ​ലി​ന് അ​ധി​കാ​ര​മു​ള്ള​ത് ആ ​സ്വ​ത്ത് വ​ഖ​ഫ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മാ​ണ്. ലി​സ്റ്റി​ല്‍ ഇ​ല്ലാ​ത്ത​തോ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​തോ ആ​യ സ്വ​ത്തു​ക്ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ട്രി​ബ്യൂ​ണ​ലി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. വാ​ട​ക​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യോ വ​ഖ​ഫ് സ്വ​ത്തു​ക്ക​ളി​ലെ ലീ​സ് വ്യ​വ​സ്ഥ​ക​ള്‍ തീ​രു​മാ​നി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് പോ​ലു​ള്ള എ​ല്ലാ സി​വി​ല്‍ ത​ര്‍​ക്ക​ങ്ങ​ളും വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​ന്‍റെ പ​രി​ധി​യി​ല്‍ വ​രി​ല്ല.

പ്രാ​ര്‍​ത്ഥ​ന ന​ട​ത്തു​ന്ന​ത് ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ലാ​ണ് ഈ ​വി​ധി

ഒ​രു ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ പ്രാ​ര്‍​ത്ഥ​ന ന​ട​ത്തു​ന്ന​ത് ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ലാ​ണ് ഈ ​വി​ധി. ഈ ​പ്ര​ദേ​ശം വ​ഖ​ഫ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി, അ​വി​ടെ വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും പ​രാ​തി സി​വി​ല്‍ കോ​ട​തി​യി​ലാ​ണ് ന​ല്‍​കേ​ണ്ട​തെ​ന്നും നി​രീ​ക്ഷി​ച്ചു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →