ന്യൂഡൽഹി: അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിന് കാരണം കാഴ്ച പരിധി കുറഞ്ഞതെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.ആദ്യ ലാൻഡിംഗിൽ റൺവേ കാണാനാകുന്നില്ലെന്ന് പൈലറ്റ് അറിയിച്ചു. രണ്ടാം ലാൻഡിംഗിൽ പ്രശ്നമില്ലെന്ന് അറിയിച്ചപ്പോൾ എടിസി ക്ലിയറൻസ് നൽകി. എന്നാൽ അപകടം സംഭവിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ജനുവരി 28 ബുധനാഴ്ച രാവിലെ 8.45ഓടെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്. പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, ഒരു സഹായി, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി പോവുകയായിരുന്നു അജിത് പവാർ.
