മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മ​തി​യി​ൽ വിമാനാപകടം: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വിമാനം പൂർണമായും കത്തിനശിച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മ​തി​യി​ൽ ചെ​റു വി​മാ​നം ത​ക​ർ​ന്ന് വീ​ണ് അ​പ​ക​ടം. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രിയും എൻസിപി നേതാവുമായ അ​ജി​ത് പ​വാ​ർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത്ത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നുവീണത്.

രാവിലെ 8.45 നും 9നും ഇടയിലായിരുന്നു അപകടം. വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ ആറു ​പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അ​പ​ക​ട​ത്തി​ൽ വി​മാ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വെ​ന്നാ​ണ് വി​വ​രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →