ക​രു​നാ​ഗ​പ്പ​ള്ളിയിൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ‌‌എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ മെ​ഴു​വേ​ലി​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ‌‌എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി. 15 ഗ്രാം ​എം​ഡി​എം​എ​യും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും ആ​ണ് പി​ടി​കൂ​ടി​യ​ത്. കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി അ​ന​സി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ എ​ക്സൈ​സ് ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ട്ടി​ൽ നി​ന്ന് പി​സ്റ്റ​ൾ, വ​ടി​വാ​ളു​ക​ൾ, മ​ഴു എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

കേ​സി​ലെ പ്ര​തി അ​ന​സി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വീ​ടി​ന് സു​ര​ക്ഷ ഒ​രു​ക്കാ​ൻ ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ്, ലാ​ബ്, റോ​ട്‌വീ​ല​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​ക​ളെ ചു​റ്റും കെ​ട്ടി​യി​രു​ന്നു. നാ​യ​യെ കെ​ട്ടി​യി​രു​ന്ന ഷീ​റ്റി​ന്‍റെ അ​ടി​യി​ൽ നി​ന്നാ​ണ് ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ പ്ര​തി അ​ന​സി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →