വയനാട്|വയനാട് കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കല്‍പ്പറ്റ സ്വദേശി നാഫിൽ (18) അറസ്റ്റിലായി. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം ഇയാള്‍ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് നാഫിലിനെ പോലീസ് പിടികൂടിയത്.
ആക്രമണത്തില്‍ 16കാരന്റെ മുഖത്തും തലയ്ക്കും പരുക്കേറ്റിരുന്നു.
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ആക്രമണത്തില്‍ 16കാരന്റെ മുഖത്തും തലയ്ക്കുമാണ് പരുക്കേറ്റത്. 2026 ജനുവര് 21 ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവമെന്നാണ് പോലീസ് പറയുന്നത് .
