മലപ്പുറം | എ കെ ബാലനെയും സജി ചെറിയാനെയും തള്ളി സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. എ കെ ബാലന്റേത് തെറ്റായ പ്രസ്താവനയാണ്. സജി ചെറിയാന്‍ നടത്തിയതും പാടില്ലാത്ത പ്രതികരണമാണെന്നും പാലോളി പറഞ്ഞു. ഇരുവരുടെയും പ്രസ്താവനകള്‍ പാര്‍ട്ടി തിരുത്തും.
വെള്ളാപ്പള്ളിയുടെ ചില പ്രസ്താവനകളോട് യോജിക്കാന്‍ കഴിയില്ലെന്നും പാലോളി
ജമാഅത്തെ ഇസ്‌ലാമി നിരുപാധിക പിന്തുണ സി പി എമ്മിന് നല്‍കിയിട്ടുണ്ട്. എന്നാല്‍, അവരുടെ പിന്തുണ സി പി എം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ്. മുസ്‌ലിം ലീഗിനെതിരെയും പാലോളി ശക്തമായ വിമര്‍ശനം നടത്തി. വെള്ളാപ്പള്ളി മലപ്പുറത്തെയല്ല അധിക്ഷേപിച്ചത്, മുസ്‌ലിം ലീഗിനെയാണെന്നും പാലോളി പറഞ്ഞു. ലീഗിനെ പറഞ്ഞത് എങ്ങനെയാണ് ഇസ്‌ലാമിനെയും മലപ്പുറത്തെയും അധിക്ഷേപിക്കല്‍ ആകുന്നത്. വെള്ളാപ്പള്ളിയുടെ ചില പ്രസ്താവനകളോട് യോജിക്കാന്‍ കഴിയില്ലെന്നും പാലോളി കൂട്ടിച്ചേര്‍ത്തു. .
