കൊച്ചി: ജനപ്രതിനിധികള്‍ ക്കെതിരേയുള്ള കേസുകളില്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം.കോടതികളില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണെന്നുള്ള ഹൈക്കോടതി രജിസ്ട്രിയുടെ വിശദീകരണം കണക്കിലെടുത്താണു കോടതി നിര്‍ദേശം.
അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള 20 കേസുകളുണ്ട്. ഇതില്‍ രണ്ടു കേസുകളില്‍ മാത്രമേ നടപടികള്‍ ഉറപ്പാക്കിയിട്ടുള്ളൂ. മറ്റു കേസുകളില്‍ പോലീസ് കൃത്യമായി നടപടികളെടുത്തിട്ടില്ല.
ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരേ മാത്രം എട്ടു കേസുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണു ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിച്ചത്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരേ മാത്രം എട്ടു കേസുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തേ വിഷയം പരിഗണിച്ച് സര്‍ക്കാരിനോടു നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.വിഷയവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പോലീസ് മേധാവി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹര്‍ജി 29 ന് വീണ്ടും പരിഗണിക്കും.
