ഡോ​ണ​ൾ​ഡ് ട്രം​പ് രൂ​പീ​ക​രി​ച്ച സ​മാ​ധാ​ന ബോ​ർ​ഡിൽ അം​​​ഗ​​​മാ​​​കാ​​​ൻ ഇ​​​ന്ത്യ അ​​​ട​​​ക്കം 60 രാ​​​ജ്യ​​​ങ്ങളെ ക്ഷ​​​ണിച്ച് ട്രം​​​പ്

ദാ​വോ​സ്: ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രൂ​പീ​ക​രി​ച്ച സ​മാ​ധാ​ന ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ലോ​ക സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ടെ ന​ട​ന്നു. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​ൽ ട്രം​പ് ഒ​പ്പി​ട്ടു. സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ​ന്ന നി​ല​യി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷ​രീ​ഫ്, അ​ർ​ജ​ന്‍റീ​ന പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ർ മി​ലേ, ഹം​ഗേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്ത​ർ ഓ​ർ​ബ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​ള്ള സ​​​മാ​​​ധാ​​​ന സ​​​മി​​​തി​​​യെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് രൂ​​​പീ​​​ക​​​ര​​​ണം.

ഗാ​​​സ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന ബോ​​​ർ​​​ഡി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ ട്രം​​​പ് ആ​​​ണ്. ഗാ​​​സ​​​യ്ക്കു പു​​​റ​​​മേ മ​​​റ്റു സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​ള്ള സ​​​മി​​​തി​​​യെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ രൂ​​​പീ​​​ക​​​ര​​​ണം. ട്രം​​​പി​​​ന്‍റെ സ​​​മാ​​​ധാ​​​ന ബോ​​​ർ​​​ഡ് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യെ അ​​​സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന നി​​​രീ​​​ക്ഷ​​​ണ​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​രം ആ​​​ശ​​​ങ്ക​​​ക​​​ൾ വേ​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ദാ​​​വോ​​​സി​​​ൽ പ​​​റ​​​ഞ്ഞു. യു​​​എ​​​ന്നി​​​നു പ​​​ക​​​ര​​​മ​​​ല്ല സ​​​മാ​​​ധാ​​​ന ബോ​​​ർ​​​ഡെ​​​ന്നും യു​​​എ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​യി​​​രി​​​ക്കും സം​​​ഘ​​​ട​​​ന പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു.

.ബോ​​​ർ​​​ഡി​​​ൽ അം​​​ഗ​​​മാ​​​കാ​​​ൻ ഇ​​​ന്ത്യ അ​​​ട​​​ക്കം 60 രാ​​​ജ്യ​​​ങ്ങളെ ട്രം​​​പ് ക്ഷ​​​ണിച്ചി​​​ട്ടു​​​ണ്ട്

ഞ​​​ങ്ങ​​​ൾ ലോ​​​ക​​​ത്ത് സ‌​​​മാ​​​ധാ​​​നം സൃ​​​ഷ്ടി​​​ക്കാ​​​ൻ പോ​​​കു​​​ക​​​യാ​​​ണ്. ഒ​​​രു വ​​​ർ​​​ഷം മു​​​ന്പ് ലോ​​​ക​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ ലോ​​​ക​​​ത്തി​​​നു​​​ള്ള ഭീ​​​ഷ​​​ണി​​​ക​​​ൾ കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ​​​ട്ട് യു​​​ദ്ധ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​വെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദം ട്രം​​​പ് ആ​​​വ​​​ർ​​​ത്തി​​​ച്ചു. റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ക്കാ​​​നാ​​​യി. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നെ ബോ​​​ർ​​​ഡി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ച​​​തി​​​നെ ട്രം​​​പ് ന്യാ​​​യീ​​​ക​​​രി​​​ച്ചു.ബോ​​​ർ​​​ഡി​​​ൽ അം​​​ഗ​​​മാ​​​കാ​​​ൻ ഇ​​​ന്ത്യ അ​​​ട​​​ക്കം 60 രാ​​​ജ്യ​​​ങ്ങളെ ട്രം​​​പ് ക്ഷ​​​ണിച്ചി​​​ട്ടു​​​ണ്ട്. 30 രാ​​​ജ്യ​​​ങ്ങ​​​ൾ ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ചു. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ആ​​​ശ​​​ങ്ക മൂ​​​ലം ഫ്രാ​​​ൻ​​​സ്, സ്വീ​​​ഡ​​​ൻ, നോ​​​ർ​​​വേ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ ക്ഷ​​​ണം നി​​​ര​​​സി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →