ഡ്യൂട്ടി സമയത്ത് മദ്യപിച്ചതടക്കം നടപടി നേരിട്ട കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് ഒറ്റത്തവണ മാപ്പുനല്‍കാന്‍ തീരുമാനം

തിരുവനന്തപുരം | മദ്യപിച്ച് ബസ്സ് ഓടിച്ചതിന് നടപടി നേരിട്ട കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് ഒറ്റത്തവണ മാപ്പുനല്‍കാന്‍ തീരുമാനം. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതടക്കം നടപടി നേരിട്ട 650 ഓളം ഡ്രൈവര്‍മാരാണ് പുറത്തുള്ളതെന്നും ഇതില്‍ ഗുരുതര വീഴ്ച വരുത്താത്ത 500 ഓളം പേരെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു .

5000 രൂപ പിഴ ഈടാക്കിയാവും ഇവരെ തിരിച്ചെടുക്കുക.

ഒരു തവണത്തേക്ക് ക്ഷമിക്കാനാണ് നിര്‍ദ്ദേശം നല്‍കിയതെന്നും ഇവര്‍ക്ക് ഇനി ഒരു അവസരം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. 5000 രൂപ പിഴ ഈടാക്കിയാവും ഇവരെ തിരിച്ചെടുക്കുക. ഡ്രൈവര്‍മാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിച്ചതോടെയാണ് ഒറ്റപ്രവാശ്യം മാപ്പു നല്‍കി തിരിച്ചെടുക്കാനുള്ള തീരുമാനം. തെറ്റ് ആവര്‍ത്തിച്ചാല്‍ പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →