ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും

കോ​ഴി​ക്കോ​ട്: ബ​സി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ഇ​ന്ന​ലെ​യാ​ണ് (21.01.2026) പ്ര​തി​യെ വ​ട​ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ലൈം​ഗി​കാ​തി​ക്ര​മത്തെ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളോ മൊ​ഴി​ക​ളോ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല.

ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ യു​വ​തി ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളോ മൊ​ഴി​ക​ളോ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വം ന​ട​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും മൊ​ഴി വേ​ഗ​ത്തി​ൽ ശേ​ഖ​രി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.

ഇ​ന്നു​ത​ന്നെ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​ൻ നീ​ക്കം.

വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച മൊ​ബൈ​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്കും പോ​ലീ​സ് ക​ട​ക്കും. അ​തേ​സ​മ​യം ഇ​ന്നു​ത​ന്നെ(22.01.2026) കു​ന്ന​മം​ഗ​ലം കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​നാ​ണ് ഷിം​ജി​ത​യു​ടെ നീ​ക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →