കൊച്ചി പോണേക്കരയിലെ വീട്ടിൽ യുവാവും മകളും മരിച്ചനിലയിൽ

കൊച്ചി: പോണേക്കര പെരുമനത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ പാണാവള്ളി ആഞ്ഞിലിത്തുരുത്ത് വീട്ടിൽ പവിശങ്കർ (33), മകൾ വാസുകി (6) എന്നിവരെ പോണേക്കരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കറിനെ തൂങ്ങിയ നിലയിലും വാസുകിയെ കട്ടിലിൽ ചലനമറ്റ നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം പവിശങ്കർ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ജനുവരി 16 വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.

താനും മകളും പോകുകയാണെന്ന് ഭാര്യക്ക് മെസേജ് അയച്ചു.

എറണാകുളത്തെ ഒരു കമ്പനിയിലെ സെയിൽസ് എക്സിക്യുട്ടീവ് ആണ് പവിശങ്കർ. ഭാര്യ സ്നാഷ കൊച്ചിയിലെ മാളിലുള്ള കോസ്മെറ്റിക്സ് സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്നാഷ പൂത്തോട്ടയിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം വൈകീട്ടോടെ പോയി. പിന്നാലെ താനും മകളും പോകുകയാണെന്ന് പവിശങ്കർ ഇവർക്ക് മെസേജ് അയച്ചു. ഇതുകണ്ട് സ്നാഷ തിരിച്ച് പോണേക്കരയിലെ വീട്ടിലേക്ക് അന്നുതന്നെ എത്തിയെങ്കിലും വാതിൽ പൂട്ടിയ നിലയിലായിരുന്നു.

വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ശങ്കറിനെയും കുട്ടിയെയും കണ്ടത്.

.സ്നാഷ രാത്രി മുഴുവൻ കാത്തിരുന്നുവെന്ന്‌ പോലീസ് പറഞ്ഞു. വിളിച്ചിട്ട് ഫോണെടുക്കാതെ വന്നതോടെ രാവിലെ ഒരു ബന്ധുവിനെ വിളിച്ചുവരുത്തി. ഇദ്ദേഹം വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് പവിശങ്കറിനെയും കുട്ടിയെയും കണ്ടത്. ഉടൻ പോലീസിൽ വിവരം അറിയിച്ചു. എളമക്കര പോലീസ് എത്തി ഇൻക്വസ്റ്റിനുശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →