പത്തനംതിട്ട | പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ച സംഭവത്തിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസെടുത്ത് സൈബര്‍ പോലീസ് . രാഹുലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനകേസിലെ അതിജീവിതയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫൈന്നി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
രണ്ടാമത്തെയും മൂന്നാമത്തെയും ലൈംഗികക പീഡന പരാതികളിൽ ഫെന്നി നൈനാന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു
ഇതിനു മുമ്പും രാഹുലിനെ ന്യായീകരിച്ച് ഫെന്നി രംഗത്തെത്തിയിരുന്നു. രണ്ടാമത്തെ ലൈംഗികക പീഡന പരാതിയിലും മൂന്നാം പരാതിയിലും ഫെന്നി നൈനാന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ച വിവരവും താന്‍ ഗര്‍ഭിണിയാണെന്ന വിവരവും ഫെന്നി നൈനാന് അറിയാമായിരുന്നുവെന്നാണ് മൂന്നാമത്തെ പരാതിക്കാരിയുടെ മൊഴി. .
