ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക്

പാലാ: സം​ശു​ദ്ധ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​ള്ള ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് ന​ൽകു​മെ​ന്ന് ആ​ർ.​വി. തോ​മ​സ് സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​റി​യ​ക് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സാ​ബു ഡി. ​മാ​ത‍്യു എ​ന്നി​വ​ർ അ​റി​യി​ച്ചു. സ്വാ​ത​ന്ത്ര‍്യ​സ​മ​ര സേ​നാ​നി​യും നി​യ​മ​സ​ഭാ സ്പീ​ക്ക​റും ഇ​ന്ത‍്യ​ൻ ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ സ​മി​തി​യം​ഗ​വു​മാ​യി​രു​ന്ന ആ​ർ.​വി. തോ​മ​സി​ന്‍റെസ്മരണക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം

മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ർ.​വി. തോ​മ​സി​ന്‍റെ 71-ാം ച​ര​മ​വാര്‍ഷികദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 23ന് ​പാ​ലാ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന് പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ആ​ർ.​വി. തോ​മ​സ് സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →