പാലക്കാട്: പുറത്താക്കിയ ആളിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് ബാധ്യതയൊന്നുമില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ. രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ചെയ്തതിന് രാഹുൽ തന്നെ അനുഭവിക്കണമെന്നും അദ്ദേഹത്തിന്റെ കേസിൽ അഭിപ്രായം പറയേണ്ട കാര്യം കോൺഗ്രസിനില്ലെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.
എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ട കാര്യമാണ്.
എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. സ്ത്രീ പീഡന പരാതി ഉയർന്നപ്പോൾ തന്നെ സംഘടനാ മര്യാദയുടെ ഭാഗമായി ആദ്യം സസ്പെൻഡും പിന്നീട് ഡിസ്മിസും ചെയ്തു. ഇനിയെല്ലാം അയാൾ സ്വയം അനുഭവിക്കണമെന്നും കോൺഗ്രസ് പാർട്ടിക്ക് അദ്ദേഹത്തിന്റെ ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും എ. തങ്കപ്പൻ കൂട്ടിച്ചേർത്തു
