തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയേക്കുമെന്ന് സൂചന. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കനത്ത പ്രതിഷേധം തുടരുകയാണ്.
അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ വ്യക്തമാക്കി. അതേസമയം, വൈദ്യപരിശോധനയ്ക്കായി രാഹുൽ മാങ്കൂട്ടത്തിലിനെ എത്തിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. കൂകി വിളികളും മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.
