ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

കൊച്ചി | തൊടുപുഴ-കോലാനി ബൈപ്പാസില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ജനുവരി 11 ഞായറാഴ്ച പുലര്‍ച്ചെ കോലാനി ബൈപ്പാസില്‍ തോട്ടപുറം ഫ്യൂവല്‍സിന് സമീപമാണ് അപകടം .

അഭിഷേകിന്റെ സഹപാഠികിരണ്‍ രാധാകൃഷ്ണന് ഗുരുതരമായി പരിക്കേറ്റു.

അഭിഷേകും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കളമശ്ശേരി ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയാണ് അഭിഷേക്. അപകടത്തില്‍ പരുക്കേറ്റ അഭിഷേകിന്റെ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ കിരണ്‍ രാധാകൃഷ്ണന് (19 ) ഗുരുതരമായി പരിക്കേറ്റു.ഇരുവരെയും ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കിരണ്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →