ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് : ​ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക​തി​രേ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ൾ

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക​തി​രേ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ൾ. ത​ന്ത്രി പ്ര​തി​ക​ൾ​ക്കൊ​പ്പം ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യി. ത​ന്ത്രി-​പോ​റ്റി ബ​ന്ധം അ​ന്വേ​ഷി​ക്ക​ണം. വി​ശ്വാ​സി​ക​ളെ വ്ര​ണ​പ്പെ​ടു​ത്തി. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം, പ്ര​ഭാ​വ​ല​യം, എ​ന്നി​വ കൊ​ണ്ടു​പോ​യി​ട്ടും ത​ന്ത്രി ഇ​ട​പെ​ടി​ട്ടി​ല്ല. ആ​ചാ​ര​ലം​ഘ​ന​ത്തി​നും പ്ര​തി​ക​ൾ​ക്കൊ​പ്പം ലാ​ഭ​മു​ണ്ടാ​ക്കാ​നും കൂ​ട്ടു​നി​ന്നു എ​ന്നി​ങ്ങ​നെ​യാ​ണ് എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ.

തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്ന് കോ​ട​തി​യി​ൽ

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ത​ന്ത്രി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക്കു ജാ​മ്യം ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്ത എ​സ്ഐ​ടി, ജാ​മ്യം ന​ൽ​കി​യാ​ൽ ആ​ത്മീ​യ പ​രി​വേ​ഷ​വും സ്വാ​ധീ​ന​വും ഉ​പ​യോ​ഗി​ച്ച് തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നും കോ​ട​തി​യി​ൽ വാ​ദി​ച്ചു. ഇ​തോ​ടെ​യാ​ണ് ത​ന്ത്രി​ക്കു ജാ​മ്യം ന​ൽ​കാ​തെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഭ​ക്ത​ർ​ക്കി​ട​യി​ലും സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത വ്യ​ക്തി​ക​ളു​മാ​യും അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​യാ​ളാ​ണു ത​ന്ത്രി​യെ​ന്ന് എ​സ്ഐ​ടി ചൂ​ണ്ടി​ക്കാ​ട്ടി.

ത​ന്ത്രി ത​ട​ഞ്ഞി​ല്ല, മൗ​നാ​നു​വാ​ദം കൊ​ടു​ത്തു.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. ശ​ബ​രി​മ​ല​യി​ലെ മു​ത​ലു​ക​ൾ ത​ന്ത്രി അ​പ​ഹ​രി​ച്ചു. ഭ​ക്ത​രു​ടെ വി​ശ്വാ​സം വ്ര​ണ​പ്പെ​ടു​ത്തി​യ ത​ന്ത്രി​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും എ​സ്ഐ​ടി വാ​ദി​ച്ചു.ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ദേ​ശ​പ്ര​കാ​രം സ്വ​ർ​ണ​പ്പാ​ളി​ക​ൾ ന​ൽ​കി​യ​പ്പോ​ൾ ത​ന്ത്രി ത​ട​ഞ്ഞി​ല്ല, മൗ​നാ​നു​വാ​ദം കൊ​ടു​ത്തു. ദേ​വ​സ്വം മാ​നു​വ​ൽ പ്ര​കാ​രം ത​ന്ത്രി ക്ഷേ​ത്ര​ചൈ​ത​ന്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും എ​സ്ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →