കാസര്‍ഗോഡ്: 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണം മൊഗ്രാല്‍ ജിവിഎച്ച്എസ്എസില്‍ എ.കെ.എം. അഷ്റഫ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുള്‍ ഖാദര്‍, വൈസ്പ്രസിഡന്റ് എം.ബല്ഖീസ്, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍, ഡിഡിഇ ഇന്‍ ചാര്‍ജ് സത്യഭാമ, വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ ഉദയകുമാരി, കാസര്‍ഗോഡ് ഡിഇഒ അനിത, പ്രിന്‍സിപ്പല്‍ വി.എസ്. ബിനി, മുഖ്യാധ്യാപകന്‍ ജെ. ജയറാം, വാര്‍ഡ് മെംബര്‍ ജമീല ഹസന്, പിടിഎ പ്രസിഡന്റ് ലത്തീഫ് കൊപ്പളം, റിയാസ് കരീം, ഹസീന, നജ്മുന്നിസ, പി.എ. ആസിഫ്, സെഡ്. എ. മൊഗ്രാല്‍, അര്‍ഷദ് തവക്കല്‍, എം.എ. മൂസ, മാഹിന്‍, കല്ലമ്പലം നജീബ്, എസ്.എം. സിറാജുദ്ദീന്, കെ. ശിഹാബുദ്ദീന്, ജാഥാ ക്യാപ്റ്റന്‍ ഗിരീഷ് ചോലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
