വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തിലും കെ യു ജനീഷ്‌കുമാര്‍ കോന്നി മണ്ഡലത്തിലും മത്സരിക്കും

പത്തനംതിട്ട |പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മന്ത്രി വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തിലും കെ യു ജനീഷ്‌കുമാര്‍ കോന്നി മണ്ഡലത്തിലും വീണ്ടും ജനവിധി തേടുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഇരുവരുടെയും സ്ഥാനാര്‍ഥിത്വം ഇരുകൈയും നീട്ടി സ്വീകരിക്കും. മന്ത്രി വീണാ ജോര്‍ജ് ലോക പ്രശസ്ത വ്യക്തിയായെന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു .

ജനീഷ്‌കുമാർ മികച്ച വിജയം നേടും

ജനീഷ്‌കുമാറിനെ വേണമെന്നാണ് കോന്നിയിലെ ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത്. മത്സരിച്ചാല്‍ അദ്ദേഹവും മികച്ച വിജയം നേടുമെന്നും രാജു എബ്രഹാം പറഞ്ഞു ഇടതുമുന്നണി സര്‍ക്കാര്‍ 8,000 കോടി രൂപയുടെ വികസനം പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ടെന്നും രാജു എബ്രഹാം അവകാശപ്പെട്ടു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →