ആന്റണി രാജുവിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി

തിരുവനന്തപുരം | തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി.എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം നിയമസഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കി.

ജനപ്രതിനിധിയെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കോടതി ശിക്ഷിച്ചാല്‍ അയോഗ്യൻ

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്നു വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ജനപ്രതിനിധിയെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കേസില്‍ കോടതി ശിക്ഷിച്ചാല്‍ അയോഗ്യനാണെന്ന് സുപ്രീംകോടതി വിധിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →